കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എക്സ് ഫുട്ബാളേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 10 വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികൾക്ക് സൗജന്യമായി ഫുട്ബാൾ പരിശീലനം നൽകുന്നു. ഡിസംബർ 23 മുതൽ മാങ്കാവ് പ്രസ്റ്റീജ് പബ്ളിക് സ്കൂൾ ഗ്രൗണ്ടിലാണ് പരിശീലനം. മുൻ അന്താരാഷ്ട്ര താരവും കോച്ചുമായ കെ.പി.സേതുമാധവൻ, വിക്ടർ മഞ്ഞില, സി.ഉമ്മർ എന്നിവർ നേതൃത്വം നൽകും. താത്പര്യമുള്ളവർ 23 ന് രാവിലെ ഏഴിന് സ്കൂൾ ഗ്രൗണ്ടിൽ കളിക്കുള്ള കിറ്റുമായി ഹാജരാവണം. ഫോൺ: 94465 21829, 99955 57788.