കോഴിക്കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍, അനുബന്ധത്തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ ഡിസംബര്‍ 15നകം മസ്റ്ററിംഗ് നടത്തണമെന്ന് ബോർഡ് അധികൃതർ അറിയിച്ചു. പെന്‍ഷന്‍ പാസ് ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുമായി അക്ഷയകേന്ദ്രത്തില്‍ എത്തിയാൽ മതി. ഇതിന് ഫീസ് നല്‍കേണ്ടതില്ല. മസ്റ്ററിംഗ് നടത്തിയ പെന്‍ഷന്‍കാര്‍ക്ക് മാത്രമേ അടുത്ത ഗഡു പെന്‍ഷന്‍ വിതരണം ചെയ്യൂ.