sch
നാളെ ഉദ്ഘാടനം നിർവഹിക്കപ്പെടുന്ന സ്കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കുറ്റ്യാടി: തണൽ ജനകീയ കൂട്ടായ്മയുടെ 13-ാമത് സ്പെഷൽ സ്കൂളിന്റെയും 34-ാമത് ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം കുറ്റ്യാടി പാലേരി വെളുത്തപറമ്പിൽ നാളെ നടക്കും. സ്കൂൾ കാമ്പസിന്റെ ഉദ്ഘാടനം രാവിലെ 11ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. സ്കൂൾ കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം തെരുവത്ത് അബ്ദുൽമജീദും കുടുംബവും ഹോസ്റ്റലിന്റെയും ഡൈനിംഗ് ഹാളിന്റെയും ഉദ്ഘാടനം കെ.മുരളീധരൻ എം.പി നിർവ്വഹിക്കും .

സെൻസറി പാർക്ക് ഇ.ടി. മുഹമ്മദ് ബഷീർ എം.പി യും ഇൻഡോർ സ്റ്റേഡിയം ഇ.കെ. വിജയൻ എം. എൽ.എ യും ഇന്നബിൾ ഷോപ്പിന്റെ ഉദ്ഘാടനം പാറക്കൽ അബ്ദുല്ല എം.എൽ.എ യും മൾട്ടി സെൻസറി റിഹാബിലിറ്റേഷൻ സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഫുആദ് മുഹമ്മദ് അബ്ദുല്ല യൂസുഫ് അൽ റയീസും ഉദ്ഘാടനം ചെയ്യും.

ഡിജിറ്റൽ ലൈബ്രറി എം.എസ്.എസ് പ്രസിഡന്റ് സി.പി.കുഞ്ഞമ്മദും ആർ.ഒ പ്ലാൻറ് ഡോ.പി.സി. അൻവറും വെർച്വൽ റിയാലിറ്റി യൂണിറ്റ് പി.ടി. വിനോദും (സൈലന്റ് വാലി ) ഒക്യുപേഷൻ സെന്റർ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും ആർട്ട് സ്റ്റുഡിയോ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി.സതിയും ഫിസിയോതെറാപ്പി സെന്റർ കുഞ്ഞബ്ദുല്ല തുറക്കലക്കണ്ടി ആൻഡ് ടീമും (തണൽ - കരുണ ഖത്തർ ) നാടിന് സമർപ്പിക്കും.

അനാഥരായ കിടപ്പുരോഗികൾക്ക് വേണ്ടി 2008 ൽ മാഹിയിൽ ആരംഭിച്ച തണൽ ജന പങ്കാളിത്തത്തോടെ പിന്നീട് കൂടുതൽ മേഖലകളിലേക്ക് കടക്കുകയായിരുന്നു. ഭിന്നശേഷിക്കാർക്ക് വേണ്ടി ഗവേഷണസൗകര്യങ്ങളോടെയുള്ള സ്കൂൾ എന്ന സ്വപ്നമാണ് കുറ്റ്യാടിയിൽ സാക്ഷാത്കരിക്കുന്നത് .

സ്കൂൾ കാമ്പസിനായി തെരുവത്ത് അബ്ദുൽ മജീദ് അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് സാഹിബിന്റെ ഓർമ്മയ്ക്കായി ഒന്നേകാൽ ഏക്കർ സ്ഥലം നൽകുകയായിരുന്നു .

,