കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് മൂന്നാം സ്ഥാനം. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള വാർഷിക പദ്ധതി നിർവഹണത്തിൽ 8393.02 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. 36.01 ശതമാനമാണ് നിർവ്വഹണ പുരോഗതി.
37.38 ശതമാനം ചെലവഴിച്ച് കണ്ണൂർ ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. 36.16 ശതമാനം ചെലവഴിച്ച ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത് .
ജില്ലയിലെ നഗരസഭകളിൽ 355.15 ലക്ഷം രൂപ (42.15 ശതമാനം) ചെലവഴിച്ച മാനന്തവാടി നഗരസഭയാണ് നിർവ്വഹണ പുരോഗതിയിൽ മുന്നിൽ. കൽപ്പറ്റ നഗരസഭ 325.69 ലക്ഷം (27.38 ശതമാനം), സുൽത്താൻ ബത്തേരി നഗരസഭ 266.74 ലക്ഷം (36.08 ശതമാനം) രൂപയും ചെലവഴിച്ചു. ബ്ലോക്ക് തലത്തിൽ മാനന്തവാടി ബ്ലോക്ക് 252.05 ലക്ഷം (23.24 ശതമാനം), കൽപ്പറ്റ 387.80 ലക്ഷം(38.10 ശതമാനം),സുൽത്താൻ ബത്തേരി 294.10 ലക്ഷം(30.77 ശതമാനം), പനമരം 514.26 ലക്ഷം(56.07 ശതമാനം) രൂപയും ചെലവഴിച്ചു. ഗ്രാമ പഞ്ചായത്തും ചെലവഴിച്ച തുകയും: വൈത്തിരി (131.30 ലക്ഷം), വെങ്ങപ്പള്ളി (90.65 ലക്ഷം) പടിഞ്ഞാറത്തറ (171.85 ലക്ഷം),അമ്പലവയൽ( 246.57 ലക്ഷം), കണിയാമ്പറ്റ (206.65 ലക്ഷം),മുപ്പൈനാട് (166.56 ലക്ഷം),തവിഞ്ഞാൽ (287 ലക്ഷം),വെള്ളമുണ്ട (232 ലക്ഷം), തരിയോട് (100.52 ലക്ഷം),എടവക(181.21 ലക്ഷം), പൊഴുതന (151.20 ലക്ഷം), പൂതാടി (302.03 ലക്ഷം), മേപ്പാടി (278.14 ലക്ഷം), പനമരം ( 315.57 ലക്ഷം), തിരുനെല്ലി (335.77 ലക്ഷം),മുള്ളൻകൊല്ലി (158.87 ലക്ഷം), മീനങ്ങാടി (185.07 ലക്ഷം),മുട്ടിൽ (152.21 ലക്ഷം), തൊണ്ടർനാട് (144.53 ലക്ഷം),പുൽപ്പള്ളി (193.88 ലക്ഷം), നെന്മേനി (220.37 ലക്ഷം), കോട്ടത്തറ (82 ലക്ഷം),നൂൽപ്പുഴ (196.57 ലക്ഷം).
ആസൂത്രണ സമിതി യോഗം കൽപ്പറ്റ നഗരസഭ, എടവക, കണിയാമ്പറ്റ, പൂതാടി, വെള്ളമുണ്ട,പുൽപ്പള്ളി എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികൾക്ക് അംഗീകാരം നൽകി. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയോജിത പദ്ധതിയായ ജീവനം പദ്ധതി, മൾട്ടി പർപ്പസ് റെസ്‌ക്യൂ സെന്റർ തുടങ്ങിയവ വാർഷിക പദ്ധതിയിൽ തുടർന്നും ഏറ്റെടുക്കാൻ തീരുമാനിച്ചു.
ജില്ലയെ ബാല സൗഹൃദ ജില്ലയായി പ്രഖ്യാപിക്കാനുളള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധന ജില്ലയാക്കുന്നതിനുളള നടപടി സ്വീകരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു.