കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആനപ്പാറ ഗവ.ആശുപത്രിയിൽ നിർമ്മിച്ച പാലിയേറ്റീവ് കെട്ടിടത്തിന്റെ ഉദ്ഘാടനം എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂറ്റി നാൽപ്പതോളം വരുന്ന പാലിയേറ്റീവ് രോഗികൾക്ക് പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലീനവാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ്പ്രസിഡൻറ് കെ.പി.കോയ, ഡോ.ഹസീനകരീം, ആഷിഫറഷീദ്, ടി.കെ.ഹിതേഷ്കുമാർ, ടി.കെ.സൗദ, യു.സി.ബുഷ്റ, ഷൈജവളപ്പിൽ, ടി.കെ.സീനത്ത്, ഒ.ഉസ്സയിൻ, ബാബുനെല്ലുളി, ടി.ചക്രായുധൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ മണിലാൽ ഷമീനവെള്ളക്കാട്ടിൽ, ഭക്തോത്തമൻ, രവീന്ദ്രൻകുന്ദമംഗലം, സബിത, നവാസ്, സീനഅശോകൻ എന്നിവർ പ്രസംഗിച്ചു.