പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഇന്നലെ പരിസമാപ്തിയായി.
സുരഭി അവന്യുവിൽ ഒരുക്കിയ സമാപനച്ചടങ്ങ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എ. കെ.ശശീന്ദ്രൻ ഭരണറിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടയങ്ങാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ജി.ജോർജ്, മുക്കം മുഹമ്മദ്, പി.കെ.സജിത, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ ടി.കെ.രാജൻ, വി.ടി.ജോസഫ്, പി.കെ.ബിജുകൃഷ്ണൻ, എ.കെ. പദ്മനാഭൻ, കെ.കുഞ്ഞമ്മദ്, കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ, പി.മോഹനൻ, ഇ.കുഞ്ഞിരാമൻ, എം.കെ. രാധ, പി.കെ.എം.ബാലകൃഷ്ണൻ, കുഞ്ഞിരാമനുണ്ണി, കെ.ലോഹ്യ, കെ.പ്രദീപൻ, ഒ.ടി.ബഷീർ, എസ്.പി.കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. എ.കെ.ബാലൻ സ്വാഗതം പറഞ്ഞു.