കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ അന്തേവാസികൾക്ക് മഹാത്മാ ഐ റിസർച്ച് ഫൗണ്ടേഷന്റെയും പുത്തലത്ത് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും, മരുന്നു വിതരണവും നടത്തി.ഉത്തര മേഖല ജയിൽ ഡി.ഐ.ജി എം കെ വിനോദ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജയിൽ സൂപ്രണ്ട് വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു ഡോ: സുരേഷ് പുത്തലത്ത് മുഖ്യപ്രഭാഷണം നടത്തി. ഹോസ്പിറ്റൽ ജനറൽ മാനേജർ രവീന്ദ്രവർമ്മ രാജ , ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് ഒ.എ രത്തൂൺ, അശോകൻ ആലപ്രത്ത്, കെ കെ .ശ്രീനിൽ, കെ.പി.സജേഷ് എന്നിവർ സംസാരിച്ചു.ജയിൽ വെൽഫെയർ ഓഫീസർ ടി.രാജേഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് സൂപ്രണ്ട് എ.കെ സുരേഷ് നന്ദിയും പറഞ്ഞു..