കോഴിക്കോട്: കുറ്റവാളിയായാലും നിരപരാധിയായാലും യു.എ.പി.എ ചുമത്തരുതെന്നാണ് പാർട്ടി നയമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.യു.എ.പി.എ കരി നിയമം തന്നെയാണ്.അത് കേരളത്തിൽ ഉപയോഗിക്കാൻ പാടില്ല-അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി കേസ് ചാർജ്ജ് ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കണം.
യു.എ.പി.എ പ്രകാരം അറസ്റ്റിലായത് മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് സി.പി.എമ്മിൽ മാവോയിസ്റ്റുകൾ ഉണ്ടോയെന്ന കാര്യം പറയേണ്ടത് അവരാണ്.സി.പി.ഐ അല്ല.
വിദ്യാർത്ഥികളെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നതിൽ തെറ്റൊന്നുമില്ല. ലോക യുവജന കോൺഫറസിൽ അയക്കുന്ന യുവാക്കളുടെ മുഴുവൻ ചെലവും വഹിക്കുന്നത് കേന്ദ്ര സർക്കാറാണ്.
പൗരത്വ ബില്ലിൽ മതം മാനദണ്ഡമാക്കാൻ പാടില്ല.അസാം കരാറിന് വിരുദ്ധമാണിത് -കാനം പറഞ്ഞു.