കോഴിക്കോട്: നിർധനർക്ക് വീട് നിർമ്മിച്ചു നൽകാനായി മഹാവിശ്വചൈതന്യ ആശ്രമം രൂപം നൽകിയ 'മഹാവിശ്വചൈതന്യ ഭവൻ' പദ്ധതിയ്ക്ക് നാളെ തുടക്കമാവും. രാവിലെ 10 ന് ടൗൺഹാളിൽ ഉദ്ഘാടനം നടക്കും.
അവശരായ രോഗികൾ ഉൾപ്പെടെ 100 പേർക്കാണ് വീട് വെച്ച് നൽകുകയെന്ന് പ്രോജക്ട് കോ ഓർഡിനേറ്റർ വേദ സുനിൽ, സുനിൽ വിശ്വചെെതന്യ എന്നിവർ വാർത്താസമ്മേളനത്തിൽ
പറഞ്ഞു.
.