കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി 2019 ലെ നേഷൻ ബിൽഡർ അവാർഡും, വൊക്കേഷൻ എക്സലൻസി പുരസ്‌കാരവും, നാളെ വെെകുന്നേരം 6 മണിക്ക് ടാഗോർ ഹാളിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേഷൻ ബിൽഡർ അവാർഡ് കാഴ്ച പരിമിതി നേരിടുമ്പോഴും അദ്ധ്യാപക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുഹമ്മദ് മുസ്തഫക്കും ,വൊക്കേഷണൽ എക്സലൻസി പുരസ്‌കാരം ഭിന്നശേഷിക്കാർക്കായി ജീവിതം മാറ്റി വച്ച് സേവന രംഗത്ത് മാത്യകയായ വി വി സ്മെെൽ സെെനബ ടീച്ചർക്കും, അഴുകിയ മൃതദേഹത്തിന് കാവലാളായി പ്രവർത്തിക്കുന്ന ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം അബുൽ അസീസിനും നൽകും. റോട്ടറി പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണ്ണർ മേജർ ഡോണർ ശ്രീധരൻ നമ്പ്യാർ പുരസ്‌കാരം വിതരണം ചെയ്യും.
തുടർന്ന് നടക്കുന്ന റിംജിംറിംജിം സംഗീത വിരുന്നിൽ ചലച്ചിത്ര പിന്നണി ഗായകരായ രഞ്ജിനി ജോസ്, പി. കെ. സുനിൽ കുമാർ ,യുവ ഗായകരായ കീർത്തന ശബരീഷ് ,കെ വി അഭിഷേക് ,കെ വി ആകർഷ് എന്നിവർ അണിനിരക്കും . വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് മസൂദ് എച്ച് എച്ച് , സെക്രട്ടറി പ്രഷീൽ എ എം, പ്രോഗ്രാം കോർഡിനേറ്റർ
സന്നാഫ് പാലക്കണ്ടി, കെ വി ഗിരീഷ് എന്നിവർ പങ്കെടുത്തു.