കോഴിക്കോട്: കലാകാരന്മാരുടെ ഇന്‍സ്റ്റഗ്രാം കൂട്ടായ്മയായ ആര്‍ട്ടിഗ്രാമിൻെറ ആദ്യചിത്രപ്രദര്‍ശനം ('അറ്റീലിയര്‍') 17ന് ആര്‍ട്ട് ഗാലറിയില്‍ നടക്കും. വൈകിട്ട് 3 ന് എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം നിർവഹിക്കും. ആര്‍ട്ടിഗ്രാമിലെ 30 കലാകാരന്‍മാരുടെ എൺപതോളം ചിത്രങ്ങളാണ് പ്രദര്‍ശത്തിനുണ്ടാവുകയെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടി.പി.മെഹ്‌റൂഫ്, പി.റബീബ് ഹുസൈന്‍, കെ.മുര്‍ഷിദ, ആതിര സജീവ് എന്നിവര്‍ സംബന്ധിച്ചു.