കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കായുള്ള സേവനപ്രവർത്തനങ്ങൾക്ക് നാഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാനതല പുരസ്കാരം കോഴിക്കോട് ജില്ലാതല സമിതി (എൽ.എൽ.സി) സാരഥികൾ മുഖ്യമന്തി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി.

ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ അവസ്ഥയിലുള്ളവരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിനായാണ് സമിതി പ്രവർത്തിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ നിയമപരമായ രക്ഷാകർതൃത്വ സർട്ടിഫിക്കറ്റ് നൽകിയതും നിരാമയ സൗജന്യ ഇൻഷുറൻസ് അംഗങ്ങളെ ചേർത്തതും കോഴിക്കോട് സമിതി വഴിയാണ്. ജില്ലാ കളക്ടർ ചെയർമാനായുള്ളതാണ് സമിതി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ എസ്.സാംബശിവ റാവു, പി.സിക്കന്തർ, ഡോ.പി.ഡി.ബെന്നി എന്നിവർ ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.