കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണത്തിനായുളള വര്‍ണ്യം ചികിത്സാ പദ്ധതിയ്ക്ക് തുടക്കമായി.
ഹെഡ് മസാജിനും ഫേഷ്യലിനുമുൾപ്പെടെ സൗകര്യമുണ്ട്. താരന്‍, മുടികൊഴിച്ചില്‍, അകാലനര എന്നിവയ്ക്കുള്ള ചികിത്സയും ലഭ്യമാണ്. ആവശ്യമുളളവര്‍ ചൊവ്വ, ഞായര്‍ ഒഴികെയുളള പ്രവൃത്തി ദിവസങ്ങളില്‍ ഒ.പി ടിക്കറ്റ് എടുത്ത ശേഷം രജിസ്റ്റര്‍ ചെയ്യണം. ഹെഡ് മസാജിനും ഫേഷ്യലിനും മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഫോണ്‍: 0495 2382314.