കോഴിക്കോട്: സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്‌ജെൻഡർ കെയർ ആൻഡ് ഷോർട്ട് സ്റ്റേ ഹോമിന്റെ ഉദ്ഘാടനം കോവൂരിൽ ഇന്ന് വൈകിട്ട് 5ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരിക്കും.