കുറ്റ്യാടി :ദേശീയ പൗരത്വ ബില്ലിനെതിരെ സി പി.എം കുന്നുമ്മൽ എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.ഏരിയ സെക്രട്ടറി കെ കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ടി.കെ മോഹൻദാസ്, പി.സുരേന്ദ്രൻ, പി.നാണു
പി.സി രവീന്ദ്രൻ, എം.കെ ശശി എന്നിവർ സംസാരിച്ചു.