calicut-uni
calicut uni

കോൺടാക്ട് ക്ലാസ് മാറ്റി

കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 14 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്-2019 പ്രവേശനം) സമ്പർക്ക ക്ലാസ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറ്റി. തീയതി പിന്നീട് അറിയിക്കും. മറ്റു വിഷയങ്ങളിലെ ക്ലാസുകൾക്ക് മാറ്റമില്ല.


വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് കേന്ദ്രമായി തിരഞ്ഞടുത്ത ബി.എസ് സി മാത്തമാറ്റിക്സ് വിദ്യാർത്ഥികൾ സമ്പർക്ക ക്ലാസുകൾക്ക് മലപ്പുറം ഗവ. കോളേജിലാണ് ഹാജരാകേണ്ടത്. ഫോൺ: 0494 2407494, 2400288.

പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (ഫുൾടൈം, പാർട്ട്ടൈം) 2കെ/പാർട്ട്ടൈം 2കെ സപ്ലിമെന്ററി (ഡിസംബർ 2014) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എട്ടാം സെമസ്റ്റർ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, പ്രൊഡക്‌ഷൻ എൻജിനിയറിംഗ് 2കെ/പാർട്ട്ടൈം 2കെ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി ജിയോഗ്രഫി, എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.


പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.ടി.എഫ്.പി/ബി.വി.സി/ബി.എസ്.ഡബ്ല്യു (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.