കോഴിക്കോട്: ഉപഭോക്തൃവേദി സംസ്ഥാന പ്രസിഡന്റ് വത്സൻ നെല്ലിക്കോടിനെ കോഴിക്കോട് പൗരാവലി ആദരിച്ചു. അളകാപുരി ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വത്സൻ നെല്ലിക്കോടിന്റെ പുതിയ പുസ്തകം 'ഉപരതി' യുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉപഭോക്തൃവേദി സംസ്ഥാന സെക്രട്ടറി കെ.കെ. ഇന്ദിര പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സുധീര, പി.വാസു, ഇ.വി.ഉസ്മാൻ കോയ, ഡോ.എ.കെ. അബ്ദുൾഖാദർ, ബഷീർ കുണ്ടായിത്തോട്, കെ.എം.പ്രകാശിനി, ഒ.സ്നേഹരാജ് എന്നിവർ പ്രസംഗിച്ചു.