താമരശ്ശേരി: അഖില ഭാരത അയ്യപ്പ സേവാ സംഘം താമരശ്ശേരി ശാഖയുടെ നേതൃത്വത്തിൽ ഇന്ന് ശനിയാഴ്ച നടത്തുന്ന അറുപത്തിയഞ്ചാമത് അയ്യപ്പൻവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക ക്ഷേത്രത്തിന്റെ കാൽനാട്ട് കർമ്മം നടത്തി.അയ്യപ്പഭജനമഠം ശാന്തി വി.കെ.പുഷ്പാംഗദൻ കാൽനാട്ടുകർമ്മം നിർവ്വഹിച്ചു.കെട്ടിയാട്ടത്തിന് നേതൃത്വം നൽകുന്ന സുധാകരൻ സ്വാമി കർമ്മങ്ങൾ നിർവ്വഹിച്ചു.
ചടങ്ങിൽ അയ്യപ്പസേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി, ആഘോഷ കമ്മിറ്റി ചെയർമാൻ കരുവാറ്റ ബാബു നമ്പൂതിരി , അമൃത ദാസ് തമ്പി ,വി.പി.രാജീവൻ, കെ.പി.ഷിജിത്ത്, കെ.കെ.സജീവൻ, പി.ടി. മൂത്തോറക്കുട്ടി, നീലഞ്ചേരി ബാലകൃഷ്ണൻ നായർ, ഗോപിനാഥ്.എൻ.കെ,സുകുമാരൻ മാണിക്കോത്ത് സംബന്ധിച്ചു.