മാനന്തവാടി: ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ ശശി (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയിലായിരുന്ന ശശി വെള്ളിയാഴ്ച രാവിലെ വീടിനുള്ളിൽ അവശനായി കാണപ്പെടുകയും രാവിലെ ഏഴ് മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയിൽ ശശിയും കോളനിയിലെ ചിലരുമായും വാക്ക് തർക്കം ഉണ്ടായിരുന്നു. ശശിയുടെ തലയിൽ അടിയേറ്റ പരിക്കുകളുള്ളതായി ബന്ധുകൾ പറയുന്നു. തലപ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു