മുക്കം: ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനുപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുഹൃത്തായ യുവാവ് പൊലീസ് കസ്റ്റഡിയിലായി.
വിദ്യാർത്ഥിനിയുടെ ഡയറിയിൽ നിന്ന് യുവാവുമായുള്ള അടുപ്പത്തിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇയാൾക്കെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കളും വിവിധ സംഘടനകളും പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഈ യുവാവ് തന്നെയാണ് അനുപ്രിയയുടെ മരണത്തിന് കാരണക്കാരനെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് അനുപ്രിയയുടെ സഹോദരങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു. പട്ടികജാതി ക്ഷേമസമിതി, ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിള സംഘം തുടങ്ങിയ സംഘടനകളും ഈ ആവശ്യമുന്നയിക്കുന്നുണ്ട്.