പരീക്ഷാ ഫലം
നാലാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മപരിശോധന പുനർമൂല്യനിർണയം എന്നിവയ്ക്ക് 27 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മപരിശോധന പുനർമൂല്യനിർണയം എന്നിവയ്ക്ക് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് 27നകം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കറ്റ് സർവകലാശാല എന്ന വിലാസത്തിൽ ലഭിക്കണം.
ശിൽപശാല
സർവകലാശാല സി.എച്ച് മുഹമ്മദ് കോയ ചെയർ 'അക്കാദമിക് റൈറ്റിംഗ് ഇൻ ഇംഗ്ളീഷ്' എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല 26, 27 തിയതികളിൽ സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടത്തും. ചെന്നൈ ന്യൂ കോളേജ് അസോസിയറ്റ് പ്രൊഫസർ ഡോ. വി.പി. അൻവർ സാദത്ത് നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 20 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
ഒഴിവുകൾ
സി.ഡി.എം.ആർ.പിയിലേക്ക് കരാറടിസ്ഥാനത്തിൽ ഡിസെബിലിറ്റി മാനേജ്മെന്റ് ഓഫീസർ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്), ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 27.
പുതുക്കിയ പരീക്ഷാ തിയതികൾ
മാറ്റിവെച്ച ഒന്നാം സെമസ്റ്റർ ബി.എഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പുതുക്കിയ തിയതികളായി.10, 11, 12, 13 തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ യഥാക്രമം ജനുവരി ഏഴ്, ഒമ്പത്, 10, 13 തിയതികളിൽ നടക്കും. ഡിസംബർ ഒമ്പതിലെ റദ്ദ് ചെയ്ത പരീക്ഷയുടെ പുനഃപരീക്ഷ ജനുവരി ആറിന് നടക്കും.
എം.എ ഇംഗ്ലീഷ് വൈവ മാറ്റി
17ന് നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം പ്രീവിയസ് എം.എ ഇംഗ്ലീഷ് വൈവ മാറ്റി. പുതുക്കിയ തീയതി: തൃശൂർ എസ്.കെ.വി.സി-ജനുവരി മൂന്ന്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് 30.