കോഴിക്കോട്: വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ചവരുടെ സംഘടനയായ ഫ്രണ്ട്സ് ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് ഏഴാം വാർഷികത്തോടനുബന്ധിച്ച് വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു. 16ന് ഉച്ചയ്ക്ക് 2ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കെ.എസ്.ഇ.ബി ലിമിറ്റഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ ഡോ.വി.ശിവദാസൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇ. മനോജ്, കെ. അശോകൻ, എം.പി. അശോകൻ, കൺവീനർ ഇ. ബാബു രാജേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.