കോഴിക്കോട്: നിരവധി ആവശ്യങ്ങള്‍ ഒരു കുടക്കീഴില്‍ എന്ന ആശയവുമായി 'സെക് ലോബ്' മൊബൈല്‍ ആപ്ളിക്കേഷന്റെ ലോഞ്ചിംഗ് 16ന് എമറാള്‍ഡ് മാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സിനിമ
സംവിധായകന്‍ സ്വപ്‌നേഷ് കെ. നായരും ചേര്‍ന്നു ലോഞ്ച് ചെയ്യും. ഉദ്ഘാടന സമയത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അഞ്ച് ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്യും. ജനുവരി ആദ്യവാരത്തോടെ കേരളത്തിലെ മറ്റു ജില്ലകളിലും സെക് ലോബിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രൊജക്ട് ഹെഡ് ധന്യ ജെയിംസ്, ബി.കെ ഷക്കീര്‍, അഡ്മിനിസ്‌ട്രേറ്റര്‍ പി.ടി മുബീന എന്നിവർ പങ്കെടുത്തു.