കൽപ്പറ്റ: സംസ്ഥാനത്ത് ചില സംഘടനകൾ 17ന് ആഹ്വാനം ചെയ്ത ഹർത്താലുമായിട്ട് സംഘടന സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
പണിമുടക്കിലും ഹർത്താലിലും വ്യാപാര സ്ഥാപനങ്ങൾ സാധാരണപോലെ പ്രവർത്തിക്കും. 17 ന് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്ലാസ്റ്റിക് നിരോധനത്തിനെരെയുള്ള കളക്ട്രേറ്റ് മാർച്ച് ആ ദിവസം തന്നെ നടക്കും.
വ്യാപാര സ്ഥാപനങ്ങൾക്കുനേരെ അക്രമം നടത്താതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഒ.വി.വർഗീസ്, ട്രഷറർ ഇ.ഹൈദ്രു, വൈസ് പ്രസിഡന്റ്മാരായ കെ. ഉസ്മാൻ, കെ.ടി ഇസ്മായിൽ,എം.വി. സുരേന്ദ്രൻ, സ്രെക്രട്ടറിമാരായ സി.വി വർഗീസ്,പി.വി മഹേഷ് തുടങ്ങിയവർ സംസാരിച്ചു.