കോഴിക്കോട്: പൗരത്വനിയമഭേദഗതിക്കെതിരെ ജനുവരി 12ന് കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണസമിതി ദേശീയ സമ്മേളനം സംഘടിപ്പിക്കും. ദേശീയ തലത്തിൽ പൗരത്വനിയമത്തിനെതിരെ പോരാടുന്ന വിവിധ സാമൂഹ്യരാഷ്ട്രീയ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്ന പൗരത്വനിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദേശീയ സമ്മേളനം .

സമ്മേളനത്തിന്റെ സംഘാടന പ്രവർത്തനങ്ങൾക്കായി 27-ന് 4 മണിയ്ക്ക് സ്വാഗതസംഘ രൂപീകരണയോഗം മാവൂർ റോഡിലുള്ള യാഷ് ഇൻറർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും.
ഭരണഘടനയുടെ മതനിരപേക്ഷ തത്വങ്ങളെയും തുല്യനീതി തത്വങ്ങളെയും അട്ടിമറിക്കുന്ന നിയമഭേദഗതിക്കെതിരെ വിപുലമായ രീതിയിൽ പ്രചാരണ കാമ്പെയിനുകൾ നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ പി.എം.യൂസഫ് അദ്ധ്യക്ഷത വഹിച്ചു. പി.മോഹനൻ , മുസ്തഫ നുസ്‌റി, ടി.വി.എ.ജലീൽ, ഡോ.അബ്ദുൾസലാം, പി.കെ.സതീശ്, എം.വി.റംസി ഇസ്മയിൽ, ഡോ.ഫാത്തിമത് സുഹറ, ഡോ.എസ്.ശ്രീകുമാരി, എം.ജൗഹർ, കെ.ടി.കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു.