കുറ്റ്യാടി: കുറ്റ്യാടിയിലെ ഹോട്ടലുകളിൽ ഊണിനും പലഹാരങ്ങൾക്കും വിലകൂട്ടി.നാൽപത് രൂപ ഉണ്ടായിരുന്ന ഊണിന് നാൽപത്തി അഞ്ച് രൂപയായി. പലഹാരങ്ങൾക്കും ചായക്കും പത്ത് രൂപയും സാദാകറികൾക്ക് ഇരുപത് രൂപയിൽ നിന്ന് ഇരുപത്തിരണ്ട് രൂപയുമായി വർദ്ധിപ്പിച്ചു.പാചകവാതകത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും കനത്ത വില വർദ്ധനവാണ് ഇത്തരത്തിൽ വർദ്ധിപ്പിക്കാനുള്ള സാഹചര്യമുണ്ടായത് എന്നും മൂന്ന് വർഷത്തിന്ന് ശേഷമാണ് വില കൂട്ടിയതെന്നും ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസേഷൻ കുറ്റ്യാടി മേഖല പ്രസിഡന്റ് ബഷീർ ചിക്കിസും സെക്രട്ടറി കെ.പി പവിത്രനും പറഞ്ഞു.