വടകര: ജേസീസ് 'സല്യൂട്ട് ദി സൈലന്റ് വർക്കർ' പുരസ്‌കാരം സൈബർ വിദഗ്ദ്ധൻ രംഗീഷ് കടവത്തിന് സമ്മാനിച്ചു. സൈബർ ക്രൈമിനെതിരെ രംഗീഷ് കടവത്ത് നിരന്തരം നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. ഇതുവരെ 4000 ബോധവൽക്കരണ ക്ലാസുകൾ രംഗീഷ് നയിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനനാണ് പുരസ്‌കാരം കൈമാറിയത്. വടകര ടൗൺ ജേസീസ് പ്രസിഡന്റ് ആർ രോഷിപാൽ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് ദീപേഷ് നായർ, ദേശീയ ട്രെയിനർ അഡ്വ. സിദ്ധിഖ്, പി ധനരാജ്, കെ ദേവിദാസ്, ശ്രീനിവാസൻ അരിങ്ങോട്ടില്ലം, പി.ടി മുഹമ്മദ് അജ്മൽ, എ.കെ ഷൈജു, കെ.കെ മുരുകദാസ്, ടി.കെ ഷൈജു, എ സജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.