വടകര: നൂറുകണക്കിന് രോഗികള്‍ എത്തിച്ചേരുന്ന അഴിയൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മുഴുവന്‍ സമയവും ചികിത്സ ലഭ്യമാക്കാന്‍ ഒരു ഡോക്ടറെക്കൂടി നിയമിക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് യു ഡി എഫ് അഴിയൂര്‍ പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. യോഗം മുന്നണി നിയോജകമണ്ഡലം ചെയര്‍മാന്‍ കൂടാളി അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. എന്‍. പി അബ്ദുള്ള ഹാജി, പി. ബാബുരാജ്, ഇ. ടി അയ്യൂബ്,പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി,പി.രാഘവൻ, എ. വി. സനീജ് എന്നിവര്‍ സംസാരിച്ചു.