കാരക്കാമല: സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രവർത്തി സഭയ്ക്കും ഇടവകയ്ക്കും നാണക്കേട് ഉണ്ടാക്കുന്നതായി ആരോപിച്ച് കാരക്കാമല ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സേവ് കാരക്കാമലയുടെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. സഭയെ തകർക്കുന്ന രീതിയിൽ അസത്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരേ ശബ്ദം ഉയർത്താൻ കൂട്ടായ്മ തീരുമാനിച്ചു. ഇടവകയിലെ വിശ്വാസികൾ തനിക്കൊപ്പമാണെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യാജ പ്രചരണം നടത്തുകയാണെന്നും സിസ്റ്റർ ലൂസിയുടെ സേവനം ഇടവകയ്ക്ക് ആവശ്യമില്ലെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.
വിശ്വാസ സംരക്ഷണ വേദി കൺവീനർ ജോസ് പുന്നക്കുഴി ഉദ്ഘാടനം ചെയ്തു. സണ്ണി പേര്യകൊട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സാലു അബ്രഹാം മേച്ചേരിൽ, സ്‌കറിയ കുന്നുമ്പുറത്ത്, ചിന്നമ്മ ജോസ് പുൽപ്പറമ്പിൽ, റോബിൻ ഇലവുങ്കൽ, അഭിനവ് വെട്ടുപാറപ്പുറത്ത്, ആൻജോ ആഡ്രൂസ് ഏറത്ത് തുടങ്ങിയവർ സംസാരിച്ചു.