കോഴിക്കോട്: കേരളാ പ്രീമിയർ ലീഗ് ഒന്നാം റൗണ്ടിന് ഇന്ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടക്കമാകും. ഗോകുലം കേരള എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും തമ്മിൽ നടക്കുന്ന ആദ്യ മത്സരം 3.30ന് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

ഇരു ടീമുകളും റിസർവ് ടീമിനെയാണ് കളത്തിലിറക്കുക.ഗ്രൂപ്പ് എയിലാണ് ഗോകുലവും ബ്ലാസ്റ്റേഴ്സും ഉൾപ്പെട്ടത്. ഗോൾഡൻ ത്രഡ് എഫ്.സി, കോവളം എഫ്.സി, ലൂക്ക സോക്കർ എഫ്.സി, എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

ഹോം ആന്റ് എവേ എന്ന ക്രമത്തിലാണ് മത്സരങ്ങൾ. ആദ്യ റൗണ്ടിൽ 20 മത്സരങ്ങൾ ആണുണ്ടാവുക, രണ്ടാം റൗണ്ട് മത്സരങ്ങൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ ഷെഡ്യൂൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക. ഒന്നാം റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന് സമാപിക്കും.

തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന

ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ സാറ്റ് തിരൂർ എം.എ. കോളേജിനെ നേരിടും വൈകിട്ട് 3.30ന് ആണ് കളി.