തോൽപ്പെട്ടി: തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കുഴൽപ്പണം പിടികൂടി. ഇന്നലെ പുലർച്ചെ മൂന്നരയോടെ ബംഗളുരുവിൽ നിന്ന് പെരിന്തൽമണ്ണയ്ക്ക് വരികയായിരുന്ന ബസിൽ നിന്നാണ് 6,86,000 രൂപ പിടികൂടിയത്. ബസിന്റെ ലഗേജ് ബോക്സിൽ ഹാർഡ്ബോർഡ് പെട്ടിയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഉടമസ്ഥനെ കണ്ടെത്താൻ സാധിച്ചില്ല.
എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീൻ,പ്രിവന്റീവ് ഓഫീസർമാരായ കെ.ജെ സന്തോഷ്,കെ.രമേഷ്,കെ.വി ഷാജിമോൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിജേഷ് കുമാർ,ടി.ഡി.വിപിൻ,എം.അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.