;
പുൽപ്പള്ളി:പുൽപ്പള്ളി കുറിച്ചിപ്പറ്റ പുറക്കാട്ടിൽ പരേതനായ ഗോപിയുടെ മകൾ നിമിഷ (33)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവായ തൊട്ടിൽപാലം പുക്കാട് കേളങ്കണ്ടി ജിജോയുടെ വീട്ടിലാണ് ഇന്നലെ നിമിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിമിഷയുടെ ബന്ധുക്കൾ ഭർതൃവീട്ടുകാർക്കെതിരെ തൊട്ടിൽപാലം പോലീസിൽ പരാതി നൽകി. വിഷ്ണു, ശിവാനി എന്നിവരാണ് നിമിഷയുടെ മക്കൾ.