കോഴിക്കോട്: കവയിത്രി പി. ജയശ്രീയുടെ മൂന്നാമത്തെ കവിതാസമാഹാരം ജലച്ചായം ആർട്ടിസ്റ്റ് മദനൻ പ്രകാശനം ചെയ്തു. അളകാപുരി ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. പി. ജയേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ഷിബു ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. റീജ ജോസ് പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ. നളിനി സതീഷ്. വി.കെ. ദിലീപ്, എൻ.പി. അഖിലേഷ്, പി. ജയശ്രീ എന്നിവർ സംസാരിച്ചു.