img301912
ഇ എം എസ് ഹോസ്പിറ്റലിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വി കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം:പ്രളയാനന്തര കേരളത്തിന്റെ പുന:സൃഷ്ടിക്ക് സംസ്ഥാന സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകിയ കടുംബങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി നടപ്പാക്കുന്ന കെയർ ഗ്രയ്സ് പദ്ധതി പ്രകാരം ഇ.എം.എസ് സഹകരണ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മുക്കം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു.പി.എൻ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ പി.സുധ, സൂപ്രണ്ട് സനിത, കെ.ബാബുരാജ്, ഇ ഡി സബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ രജിക കമമത്ത് സ്വാഗതവും ഡയറക്ടർ വി വീരാൻ കുട്ടി നന്ദിയും പറഞ്ഞു.