wine

തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വിപണിയിലെത്തുന്ന കേക്ക്, വൈൻ മറ്റ് ബേക്കറി ഉത്പന്നങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 'ഓപ്പറേഷൻ രുചി' എന്ന പേരിൽ പ്രത്യേക പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആർദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷൻ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 43ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകൾ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികൾ, പുതുവത്സര ബസാറുകൾ, ഐസ്‌ക്രീം പാർലറുകൾ, എന്നിവ പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം പരാതികൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പരായ 18004251125 എന്ന നമ്പരിലോ foodsafteykerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അറിയിക്കാം.