ബാലുശേരി: 'മരിക്കാൻ മനസ്സില്ല, ഞങ്ങൾക്കും ജീവിക്കണം' എന്ന മുദ്രാവാക്യവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി നിയോജകമണ്ഡലം സമ്മേളനം ഇന്നും നാളെയുമായി പൂനൂരിൽ (ടി.കെ.സുകുമാരൻ നഗറിൽ) നടക്കും.

പ്രതിനിധി സമ്മേളനം പൂനൂർ വ്യാപാര ഭവനിൽ ജില്ലാ ജനറൽ സെക്രട്ടറി സേതുമാധവൻ ഉദ്ഘാടനം ചെയ്യും. നാളെ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ നിർവഹിക്കും. മറ്റു സംസ്ഥാന ഭാരവാഹികളും ജില്ലാ നേതാക്കളും സംബന്ധിക്കും. പ്രകടനം വൈകിട്ട് 3ന് കേളോത്ത് നിന്നു ആരംഭിക്കും.

സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച യൂത്ത് വിംഗ് കൺവെൻഷൻ എകരൂൽ വ്യാപാര ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. റാസിക് അദ്ധ്യക്ഷത വഹിച്ചു. വാഴയിൽ ഇബ്രാഹിം ഹാജി, അബ്ദുൾഷുക്കൂർ പൂനൂർ, രാജൻ കാന്തപുരം, താര അബ്ദുറഹ്‌മാൻ ഹാജി, കെ.ടി.നാരായണൻ നായർ, ഗിരിഷ് എകരൂൽ, കെ.പി.മുഹമ്മദ് ഹാജി, ജോബി ഫ്രാൻസിസ്, റഫീഖ് എകരൂൽ, ഗംഗാധരൻ പഞ്ചമി, സുരേഷ് ബാബു, എ.വി.ബാബു, സുബൈർ, ജലീൽ അത്തോളി, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.