കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും നടക്കുന്ന മുസ്ലീം സംഘടനകളുടെ പ്രതിഷേധം സമാധാനം തകർക്കുന്ന തരത്തിലാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.കെ.ഷൈനു പറഞ്ഞു. 17 ന് ആഹ്വാനം ചെയ്ത വാട്സ്ആപ് ഹർത്താലിൽ ഹിന്ദുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കരുവിശ്ശേരി സരസ്വതി വിദ്യാമന്ദിരത്തിൽ ഐക്യവേദി കോഴിക്കോട് കോർപ്പറേഷൻ കമ്മിറ്റി പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ജില്ലാ പ്രസിഡൻറ് ദാമോദരൻ കുന്നത്ത്, ജില്ലാ സംഘടന സെക്രട്ടറി സതീഷ് മലപ്രം, ജില്ലാ സഹസംഘടനാ സെക്രട്ടറി സുബീഷ് ഇല്ലത്ത്, സെക്രട്ടറിമാരായ പി.കെ.പ്രേമാനന്ദൻ, ഉപേന്ദ്രൻ ഉപാസന എന്നിവർ ക്ലാസ് നയിച്ചു. സുനിൽകുമാർ പുത്തൂർമഠം അദ്ധ്യക്ഷനായിരുന്നു. ലാലു മാനാരി, വി.കെ.ഷൈജു, കെ.അജിത് കുമാർ, കെ.ഗംഗാദേവി, എം.പ്രേമാനന്ദൻ, വിനോദ് കരുവിശ്ശേരി, ഷാജു പാവങ്ങാട്, ദിവാകരൻ പാലാഴി എന്നിവർ നേതൃത്വം നൽകി.