കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്തസമിതി ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ പ്രഖ്യാപിച്ച ഹർത്താൽ വിജയിപ്പിക്കണമെന്ന് സമിതി ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകൾ അടച്ചും ജില്ലയിലെ മുഴുവൻ ജനാധിപത്യവിശ്വാസികളും സഹകരിക്കണം. പന്ത്രണ്ട് മണിക്കൂർ ഹർത്താൽ സമാധാനപരമായിരിക്കും. ശബരിമല തീർത്ഥാടകരെയും പാൽ, പത്രം, പയ്യോളി കീഴൂരിലെ ആറാട്ടുത്സവം എന്നിവയെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും ഭാരവാഹികൾ അറിയിച്ചു.
എ.വാസു (എസ്. ഡി.ടി.യു, സംസ്ഥാന പ്രസിഡൻറ്) അസ്‌ലം ചെറുവാടി (ജില്ലാ പ്രസിഡൻറ്, വെൽഫെയർ പാർട്ടി), മുസ്തഫ പാലേരി (എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ്), ജിനോഷ് പാവണ്ടൂർ (ബി.എസ്.പി ജില്ലാ പ്രസിഡൻറ് ),
ഒ.കെ.ഫാരിസ് (സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ), റഹീം ചേന്നമംഗല്ലൂർ (ഫ്രറ്റേണിറ്റി), പി.സി. മുഹമ്മദ് കുട്ടി (എഫ്.ഐ.ടി.യു), മുഹമ്മദ് സഈദ് (എസ്.ഐ.ഒ), ടി.കെ. മാധവൻ, ഇസ്മായിൽ കമ്മന, സലിം കാരാടി, അംബിക എന്നിവർ സംസാരിച്ചു.