milk
കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമം ഇ.കെ.വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ക്ഷീര വികസന വകുപ്പിന്റെയും ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ ക്ഷീര സംഗമത്തിന് കൈവേലിയിൽ തുടക്കമായി. ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യജാലകം, ഡയറി എക്സ്പോ, സഹകരണ ശില്പശാല, വ്യക്തിത്വ വികസ ക്ലാസ്, സ്കൂൾ കുട്ടികൾക്ക് ചിത്രരചനാ മത്സരം, ഡയറി ക്വിസ്, കലാസന്ധ്യ, ക്ഷീരകർഷകർക്ക് ആദരം, സഹകാരി സംഗമം, കന്നുകാലി പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനച്ചടങ്ങിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാരായണി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയരക്ടർ ഷീബ ഖമർ ,ടി പി പവിത്രൻ, പി.കെ സജിത, ജീജ കെ.എം, രഘു കെ.പി, എന്നിവർ സംസാരിച്ചു.

മികച്ച ക്ഷീരകർഷകനുള്ള അവാർഡ് കുരാച്ചുണ്ട് ക്ഷീരസംഘത്തിലെ ഡാന്റി ജോസഫും മികച്ച യുവകർഷകനുള്ള അവാർഡ് കീർത്തി റാണിയും ഏറ്റുവാങ്ങി. കെ.ശ്രീധരൻ, മുത്തുകോയ തങ്ങൾ, കെ.കെ. രാഘവൻ, കെ.ടി.ഭാസ്കരൻ, പി.ഗംഗാധരൻ, കെ.കെ.സുരേഷ്, എം.എം.രാധാകൃഷ്ണൻ, വി,പി.വാസു, വി.രാജൻ, കേശവൻ നമ്പൂതിരി, എൻ.മിനി, കെ.രജ്ഞിനി എന്നിവർ സംസാരിച്ചു.

ക്ഷീരസംഘം സഹകാരികൾക്കുള്ള ശില്പശാല എസ് പി.ശിവകുമാർ തമ്പിയും കന്നുകാലി പ്രദർശനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്തും ഡയറി എക്സ്പോ കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. വിജയിയും ഉദ്ഘാടനം ചെയ്തു. തായന ബാലാമണി, പ്രീയ, സുരേന്ദ്രൻ പി,പുഷ്പരാജൻ എന്നിവർ സംസാരിച്ചു.