cow
ക്ഷീരകർഷക സംഗമത്തിൽ മത്സരത്തിന് എത്തിച്ച പശുക്കൾ
കുറ്റ്യാടി: ക്ഷീരകർഷക സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദർശനവും മൽസരവും നടത്തി. നരിപ്പറ്റ മേഖലയിലെ എൺപതോളം ഉരുക്കൾ മാറ്റുരച്ച മത്സരത്തിൽ കറവപ്പശു വിഭാഗത്തിൻ മരുതുള്ള പറമ്പത്ത് കുഞ്ഞിക്കണ്ണന്റെ പശു ഒന്നാം സ്ഥാനം നേടി. അനന്തൻ വെങ്ങോറമ്മലിന്റെയും ശോഭ എടോനിയുടെയും കറവപ്പശുക്കൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. കിടാരി വിഭാഗത്തിൽ അനന്തൻ ചെറുവത്ത് , അമ്മദ് കുളമുള്ളതിൽ, ധനില കെ. ധനശ്രീ എന്നിവരുടെ കിടാരികൾക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു.

കന്നുകുട്ടി വിഭാഗത്തിൽകെ പി വാസു , അമ്മത് കുളമുള്ളതിൽ, ധനില, ധനശ്രീ എന്നിവരുടെ കന്നുകാലികൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. നാടൻ പശു വിഭാഗത്തിൽ ദാസൻ നടുക്കണ്ടിയിൽ, കുമാരൻ കെ വി ടി കിഴക്കെ പള്ളിത്തറ, ശശില കെ.പി എന്നിവരുടെ നാടൻ പശുക്കൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു.

കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നാരായണി അദ്ധ്യക്ഷത വഹിച്ചു. പി.കെ സജിത, അഹമ്മത് പുന്നക്കൽ, ടി.വത്സല, ബീന ഏലിയാറ, സി.പി.കുഞ്ഞിരാമൻ, ശ്രീനി, കെ.ചന്ദ്രി, വെറ്ററിനറി സർജൻ ദിൽദേവ്, സി.ബാബു, ഹർഷവർദ്ധനൻ, വി.ടി.കൃഷ്ണൻ, കെ.എം.ജീജ, കെ.കെ.മഹേഷ് എന്നിവർ സംസാരിച്ചു.