കോഴിക്കോട്: രാജ്യത്തെ ഹിന്ദുത്വവത്കരിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കത്തിനെതിരെ ജനകീയ പ്രതിരോധത്തിന്റെ ഐക്യനിര ഉയർന്നുവരേണ്ടതുണ്ടെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീൻ എളമരം പറഞ്ഞു.
സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ നിയമങ്ങൾക്കെതിരെ ബഹിഷ്‌കരണം തീർത്ത പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും അടക്കമുള്ള ജനവിരുദ്ധ നടപടികൾക്കെതിരെയുള്ള പോരാട്ടത്തിൽ പോപ്പുലർ ഫ്രണ്ട് മുൻനിരയിലുണ്ടാവും.