ബാലുശ്ശേരി: മൂന്ന് ദിവസങ്ങളിലായി ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ കേരളോത്സവത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ കിരീടം ചൂടി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിനാണ് രണ്ടാം സ്ഥാന. കോഴിക്കോട് കോർപ്പറേഷൻ മൂന്നാം സ്ഥാനത്തെത്തി.

സമാപന സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ബാബു, യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ടി.കെ സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കേരളോത്സവം സംഘടിപ്പിച്ചത്. സ്കൂളിലെ അഞ്ച് വേദികളിലായിരുന്നു മത്സരങ്ങൾ.