veed
പടം.. ഡോൺ ഉപേ |ഗിച്ച് ചിത്രീകരിച്ച പൊന്നാമറ്റം വീട് .

കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പര തെളിയിക്കാനായി അത്യാധുനിക ഡ്രോൺ സംവിധാനമുപയോഗിച്ച് ലൊക്കേഷൻ ഉൾപ്പെടെ അന്വേഷണ സംഘം പകർത്തി. സംഭവം നടന്ന| പൊന്നാമറ്റം വീട്, പരിസരം, ഊടുവഴികൾ, കൂടത്തായി ടൗൺ എന്നിവിടങ്ങളാണ് സംഘം ചിത്രീകരിച്ചത്.

കേരളത്തിലാദ്യമായാണ് ഒരു കേസ് തെളിയിക്കാൻ ഈ സംവിധാനം ഉപയോഗിക്കുന്നത്. സാധാരണ ഡ്രോയിംഗ് ആണ് ഉപയോഗിക്കാറ്. റൂറൽ എസ്.പി. കെ.ജി സൈമണിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ എസ് ഐ മോഹനകൃഷ്ണൻ, സി.പി.ഒ സി. ഷിഞ്‌ജിത്‌ഭാസ് എന്നിവർ പങ്കെടുത്തു.