കോഴിക്കോട്: ഡോക്ടറും എൻജിനിയറും എന്നതിലുപരി ശാസ്ത്രലോകത്തേക്കും കുട്ടികൾ എത്തേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി കളക്ടർ ഷമിൻ സെബാസ്റ്റ്യൻ പറഞ്ഞു.
മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്കൂളിൽ റീജിനൽ സയൻസ് സെൻറർ ആൻഡ് പ്ലാനറ്റേറിയത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആനുലാർ സോളാർ എക്ലിപ്സ് വാനും എക്ലിപ്സ് മൊബെെൽ ആപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
26ന് നടക്കുന്ന വലയ സൂര്യഗ്രഹണം എന്താണെന്ന് ചിത്രങ്ങളിലൂടെ വിശദീകരിക്കുകയാണ് സഞ്ചരിക്കുന്ന എക്ലിപ്സ് വാൻ. സ്കൂളുകളിലും ബീച്ച്, പാളയം എന്നീ പൊതുസ്ഥലങ്ങളിലും പ്രദർശനമുണ്ടാവും. എക്ലിപ്സ് ആൻഡ്രായിഡ് എന്ന മൊബെെൽ ആപ്പിലൂടെ ഗ്രഹണത്തിൻെറ സമയം, ദെർഘ്യം തുടങ്ങിയ വിവരങ്ങളും മനസ്സിലാക്കാം.
പ്ലാനിറ്റോറിയം ഡയറക്ടർ മനേഷ് ബാഗ്ചി വിഷയം അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് സി.എം.ജംഷീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.കെ.ഖാലിദ് സ്വാഗതം പറഞ്ഞു ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി നന്ദിയും പറഞ്ഞു.