കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് ചില മതസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിനോട് യോജിക്കാനാവില്ലെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്തി.
ബില്ലിനെതിരെ ഉയർന്നുവന്നിരിക്കുന്ന ശക്തമായ ഐക്യനിര ദുർബലപ്പെടുത്താൻ മാത്രമെ ഇത്തരം നീക്കം ഉപകരിക്കുകയുള്ളു. ഇന്ത്യൻ മതേതരത്വത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. ജനകീയ സമരങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നതിന് പകരം കടകൾ അടപ്പിക്കുന്ന ഹർത്താൽ അപലപനീയമാണെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.