cali-uni

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ പി.ജി വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ 31ന് ആരംഭിക്കും.

പരീക്ഷ
ഒന്നാം വർഷ ബി.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി സപ്ലിമെന്ററി പരീക്ഷ ജനുവരി ആറിന് ആരംഭിക്കും.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ (സി.സി.എസ്.എസ്) നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

എൻഡോവ്മെന്റ്

സംസ്‌കൃത പഠനവിഭാഗത്തിൽ 14-ാമത് പ്രൊഫ.എൻ.വി.പി.ഉണിത്തിരി എൻഡോവ്മെന്റ് ആൾ കേരളാ ഓറിയന്റൽ കോൺഫറൻസ് 18 ന് നടക്കും.

അപേക്ഷ ക്ഷണിച്ചു
ബോട്ടണി പഠനവകുപ്പിൽ ഡി.എസ്.ടി-എസ്.ഇ.ആർ.ബി പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസ് എം.എസ് സിയും നെറ്റ്/ജെ.ആർ.എഫും. പ്ലാന്റ് ടാക്സോണമിയിലും മാർക്കർ ബേസ്ഡ് ഫൈലോജെനറ്റിക് അനാലിസിസിലുമുള്ള പരിചയം അഭിലഷണീയം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ബയോഡാറ്റ ഡോ.പി.സുനോജ് കുമാർ, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ടുമെന്റ് ഓഫ് ബോട്ടണി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് - 673 635 എന്ന വിലാസത്തിലോ drsunoj@gmail.com എന്ന ഇ-മെയിലിലോ 24-നകം ലഭിക്കണം. ഫോൺ: 94468 91708.


അഭിമുഖം 20ന്
സെന്റർ ഫോർ ഫിസിക്കൽ എഡ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിക്കൽ എഡ്യുക്കേഷൻ) കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ.

മേട്രൺ നിയമനം
വനിതാ ഹോസ്റ്റലിൽ മേട്രൺ തസ്തികയിൽ അപേക്ഷിച്ചവർക്കുള്ള അഭിമുഖം 26-ന് രാവിലെ 9.30ന് ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ.