കോഴിക്കോട്: മുഹമ്മദ് റഫിയുടെ 95-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 24 ന് കോഴിക്കോട് കടപ്പുറത്ത് ഒരുക്കുന്ന സംഗീതനിശയിൽ പ്രമുഖ ഗായകൻ ഹമീദ് ഖാൻ തരീൻ റഫിയുടെ ഗാനങ്ങൾ ആലപിക്കും. വൈകിട്ട് ആറു മുതൽ പത്തു വരെ നീളുന്ന സംഗീത വിരുന്നിൽ ഫിറോസ് ഹിബ, കീർത്തന, ഗോപിക മേനോൻ, ആതിര റജിലേഷ് തുടങ്ങിയവരുമുണ്ടാവും.