മാനന്തവാടി: നബാർഡിൽ പുതുതായി ജോലിയിൽ പ്രവേശിച്ച 25 ഉദ്യോഗസ്ഥർ ഒരുമാസത്തെ പഠനത്തിനായി വയനാട്ടിൽ എത്തി. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് നബാർഡ് ആറു മാസക്കാലം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് പരിശീലനം നൽകാറുണ്ട്.

ദക്ഷിണേന്ത്യയിൽ വയനാട് മാത്രമാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വയനാട്ടിലെ പഠനത്തിന് മാനന്തവാടി രൂപതയുടെ ഔദ്യോഗിക സാമൂഹ്യ വികസന പ്രസ്ഥാനമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്.

രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ,ഡൽഹി, ബീഹാർ,ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, തെലുങ്കാന, കർണ്ണാടക, തമിഴ്നാട് എന്നീ 15 സംസ്ഥാനങ്ങളിൽനിന്നുള്ളവർ ആണ് ടീമിൽ ഉള്ളത്.

ടീം ജില്ലാ സഹകരണ ബാങ്ക്, എടവക ഗ്രാമ പഞ്ചായത്ത്, സ്വാമിനാഥൻ റിസേർച് ഫൌണ്ടേഷൻ, ബ്രഹ്മഗിരി ഡെവെലപ്‌മെന്റ് സൊസൈറ്റി, ജില്ലാ സഹകരണ ബാങ്ക്, തരിയോട് മിൽക്ക് സൊസൈറ്റി, അമ്പലവയൽ മിൽക്ക് സൊസൈറ്റി, സുൽത്താൻ ബത്തേരി മിൽക്ക് സൊസൈറ്റി, ശ്രേയസ് ബത്തേരി, ഗുരുകുല ബൊട്ടാണിക്കൽ ഗാർഡൻ, ബാണാസുര ഫ്‌ളോട്ടിങ് സോളാർ പ്രൊജ്ര്രക്, ഗ്രീൻ ടീ പ്രൊഡ്യൂസർ കമ്പനി, തണൽ പ്രൊഡ്യൂസർ കമ്പനി, മെഡിസിനൽ പ്ലാന്റ്സ് കൺസർവേഷൻ ഗാർഡൻ ബോയ്സ് ടൌൺ,ബയോവിൻ അഗ്രോ റിസർച്ച്, ഉറവ് തൃക്കൈപ്പറ്റ,റേഡിയോ മാറ്റൊലി, പോർലോം വാട്ടർഷെഡ് പദ്ധതി, തവിഞ്ഞാൽ വാടി പദ്ധതി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം, സംസ്ഥാന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.പ്രകാശ്, ജില്ലാ കുടുംബശ്രീ മിഷൻ ഡയറക്ടർ, നബാർഡ് ജില്ലാ മാനേജർ എന്നിവരുമായി സംവദിക്കുകയും ചെയ്തു. പഠനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ.ജോസ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ 02, നബാർഡ് ടീം പഠനത്തിന്റെ ഭാഗമായി ബോയ്സ് ടൗൺ ഔഷധ ഉദ്യാനത്തിൽ