പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ്, 2019 സിലബസ്-2019 പ്രവേശനം മാത്രം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 31 വരെയും 170 രൂപ പിഴയോടെ ജനുവരി രണ്ട് വരെയും ഫീസടച്ച് ജനുവരി നാല് വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ ജനുവരി 21ന് ആരംഭിക്കും.
നാലാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2012 സ്‌കീം-2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് 24 വരെയും 170 രൂപ പിഴയോടെ 26 വരെയും ഫീസടച്ച് 27 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.പി.എഡ് റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി ആറിന് ആരംഭിക്കും.
വാക്-ഇൻ-ഇന്റർവ്യൂ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് അസി. പ്രൊഫസർ കരാർ നിയമനത്തിനുള്ള വാക്-ഇൻ-ഇന്റർവ്യൂ 26നും (അറബിക്, ഇംഗ്ലീഷ്, മലയാളം) 27നും (കോമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി) ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഒഴിവുകളുടെ എണ്ണം, റിസർവേഷൻ ടേൺ തുടങ്ങിയ വിവരങ്ങൾക്ക് www.sdeuoc.ac.in.