മാനന്തവാടി: പനമരം ഗവ. എൽ.പി സ്‌കൂൾ ദയനീയാവസ്ഥയിലാണെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് . ഒ.ആർ കേളു എംഎൽഎ പറഞ്ഞു. സ്കൂളിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. എംഎൽഎ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ചുള്ള ഓഡിറ്റോറിയം നടന്നുവരികയാണ്. എം.പി.വീരേന്ദ്രകുമാറിന്റെ എംപി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചുള്ള 3 പുതിയ ക്ലാസ് മുറികളുടെ നിർമ്മാണം കഴിഞ്ഞിട്ടുണ്ട്. എസ്എസ്എ ഫണ്ട് ഉപയോഗിച്ച് 18.5 ലക്ഷം രൂപയ്ക്ക് 2 ക്ലാസ് മുറികൾ പുതുതായി നിർമ്മിച്ചു. പത്തോളം പുതിയ ടോയ്ലറ്റ് യൂണിറ്റുകളും, പ്രീപ്രൈമറി വിഭാഗത്തിൽ ടൈൽ പാകുന്നതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നു. പ്രീപ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റുന്നതിനായി പനമരം പഞ്ചയാത്ത് തുക വകയിരുത്തിയിട്ടുണ്ട്. പൂന്തോട്ടം നിർമ്മിച്ചു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതുവിദ്യാലയത്തെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.